Monday, November 29, 2021

ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര സ്കൂൾ കൺവീനർമാർക്കുള്ള പരിശീലനം .29.11.2021 @2PM






 

RAA ശാസ്ത്ര ഗണിത ശാസ്ത്ര ബി.ആർ.സിതല ക്വിസ് മത്സരം - 29.11.2021

സമഗ്ര ശിക്ഷ കേരളം രാഷട്രീയ ആവിഷ്കാർ അഭിയാൻ്റെ ഭാഗമായി ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൻ്റെ തിരൂർ ബി.ആർ.സി.തല മത്സരം ഡയറ്റ് തിരൂരിൽ വച്ച് സംഘടിപ്പിച്ചു.തിരൂർ ഉപജില്ലയിലെ എൽ പി മുതൽ ഹയർ സെക്കൻററി വരെ യുള്ള വിദ്യാർത്ഥികളുടെ ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സര  വിജയിക്കൾക്ക്  ട്രോഫിയും  സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ബ്ലോക്ക് പ്രജക്റ്റ് കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു . മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ   ടി വി ഗോപകുമാർ  ഉദ്ഘാടനം  ചെയ്തു , AE0 പി  സുനിജ അധ്യക്ഷത വഹിച്ചു .ഡയറ്റ് ഫാക്കൽറ്റിമാരായ  പി ജെസി ,വിനോദ് ,ഷാജി ജോർജ് ,സുനിൽ അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു .ബി ആർ സി ടെയ്നർ  ഇ സുശിൽ കുമാർ നന്ദിയും  പറഞ്ഞു.























 

Saturday, November 27, 2021

സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം

സ്പെഷ്യൽ കെയർ സെൻ്റർ  ഉദ്ഘാടനം  ചെയ്തു 

    തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൻ്റെയും  സമഗ്ര ശിക്ഷാ കേരളയുടെ യും സംയുക്താഭിമുഖ്യത്തിൽ ഒട്ടും പുറത്ത് സ്പെഷ്യൽ കെയർ സെൻ്റർ  പ്രവർത്തനം ആരംഭിച്ചു . കോവി ഡി ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അക്കാദമിക നേട്ടം 'കൈവരിക്കത്തക്ക വിധത്തിലുള്ള പരിശിലനത്തിനാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്   . പഠനത്തോടൊപ്പം മാനസിക ഉല്ലാസത്തോടെയു ള്ള പ്രവർത്തനങ്ങൾ  ഓരോ കുട്ടിക്കും   ലഭിക്കും .സ്പെഷ്യൽ എജ്യുക്കേറ്റർ ന്മാരായ ഇ ഒ  .ജാരിസ് , അഷി ജ എന്നിവർ പരിശിലനത്തിന് നേതൃത്വം നൽകും . ഒട്ടും പുറം സെൻറ്ററിൽ വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു  .തിരൂർ എ ഇ ഒ  .പി സുനിജ അധ്യക്ഷത വഹിച്ചു .തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  വി ശാലിനി ഉദ്ഘാടനം  ചെയ്തു . ക്ഷേമ കാര്യ സമിതി ചെയർമാൻ  പി ഷാജഹാൻ , മെമ്പർ സുരേന്ദ്രൻ . ബി ആർ സി  ട്രെയ്നർ ഇ സുശിൽ കുമാർ ,എച്ച് എം ഫോറം കൺവീനർ      അബ്ദുൾ ജബ്ബാർ  . ക്ലസ്റ്റർ കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ ,എന്നിവർ പ്രസംഗിച്ചു  . ബി ആർ സി  സ്പെഷ്യൽ എജ്യുക്കേറ്റർ ഇ ഒ  .ജാരിസ്  നന്ദിയും പറഞ്ഞു.










 


Thursday, November 25, 2021

അതിജീവനം രണ്ടാം ദിവസം 25.11.2021






 



അതിജീവനം - മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി - 24.11.2021

വിദ്യാലയങ്ങൾ അടച്ചിടൽ മൂലം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം യുനിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന അതിജീവനം 2021 തിരൂർ ഉപജില്ലയിൽ തുടക്കംകുറിച്ചു. ആദ്യ ബാച്ചിൽ മംഗലം ,തിരുന്നാവായ ,പുറത്തൂർ ,തൃപ്രങ്ങോട് ,തുടങ്ങിയ പഞ്ചായത്തിലെ എൽ പി .യു പി അധ്യാപകരാണ് പരിശിലനത്തിൽ പങ്കെടുത്തത് .തുടർന്ന്  രണ്ട് ദിവസങ്ങളിലായി എൽ പി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള അധ്യാപകർക്ക് പരിശിലനം പൂർത്തികരിക്കും  ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി  സുനിജ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്  പ്രോഗ്രാം കോർഡിനേറ്റർ വി . അബ്ദുൽ സിയാദ് സ്വാഗതം പറഞ്ഞു. മലപ്പുറം ഡയറ്റ് ഫാക്കൽറ്റി പി ,ജെസി ബി ആർ സി  ട്രെയ്നർ മാരായ  സുശീൽകുമാർ, പവിത്രൻ, ദേവയാനി, യാസീൻ ,എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ക്ലെസ്റ്റർ  കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ നന്ദിയും പറഞ്ഞു .



























https://tirurlive.com/news/1826