Tuesday, July 24, 2018

കൊള്ളാമീമഴ -




























കൊള്ളാമീമഴ ദ്വിദിന മഴക്കാല സഹവാസ ക്യാമ്പ്
സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ,നാടിൻറെ ഭൂപ്രകൃതിയും സംസ്കാരവും നിലനിർത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി മലപ്പുറം സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന തനത് പരിപാടിയായ കൊള്ളാമീമഴ എന്ന ദ്വിദിന മഴക്കാല സഹവാസ ക്യാമ്പ് ജി.യു.പി.എസ് പുറത്തൂരിൽ 2018 ജൂലൈ 22,23 തിയ്യതികളിലായി പൊതുജന പങ്കാളിത്തത്തോട് കൂടി നടന്നു.
ക്യാമ്പിൻറെ ലക്ഷ്യങ്ങൾ
ü  സാമൂഹ്യ പങ്കാളിത്തത്തോടെ സ്കൂളിലെയും ,പരിസര പ്രദേശങ്ങളിലെയും ജൈവവൈവിധ്യം സംരക്ഷിക്കുക.
ü  മണ്ണ്,മഴ,കാലാവസ്ഥ,കൃഷി,ഭക്ഷണം,എന്നിവയെ കുറിച്ചുള്ള നാട്ടറിവുകൾ ശേഖരിക്കുക.
ü  വിദ്യാലയത്തെ പരിസ്ഥിതി സൌഹൃദമാക്കുക.
ü  മഴയെ കൂടുതൽ അടുത്തറിയുക.അനുഭവവേദ്യമാക്കുക.
ü  കേരളത്തിൻറെ ഭൂപ്രകൃതിയും , മഴയും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഭൂപ്രകൃതി സംരക്ഷണയജ്ഞത്തിന് തയ്യാറാക്കുക.
ü  മഴക്കാല രോഗങ്ങൾ വ്യാപനം,പ്രതിരോധം,ശുചിത്വം എന്നിവയെ കുറിച്ച് കൂടുതൽ ധാരണ കൈവരിക്കുകയും ,രോഗപ്രതിരോധ മാർഗ്ഗങ്ങളിൽ പങ്കാളിയാവുകയും ചെയ്യുക.

പ്രവർത്തനഘട്ടങ്ങൾ

ക്യാമ്പ് – ഒന്നാം ദിവസം

9.30 ന് രജിസേട്രേഷൻ ആരംഭിച്ചു.45 കുട്ടികളാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്.വിത്ത് പേന,റൈറ്റിംഗ് പാഡ്,ആലിലയിൽ പേരെഴുതിയ ബാഡ്ജ്,ഔഷധ സസ്യം എന്നിവ കുട്ടികൾക്ക് നൽകി.
.........................

ഉദ്ഘാടനം

ക്യാമ്പിൻറെ ഉദ്ഘാടനം പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി റഹ്മത്ത് സൌദ കറിവേപ്പില തൈ നട്ട് നിർവ്വഹിച്ചു.ക്യാമ്പിലെ കുട്ടികളും അവർക്ക് ലഭിച്ച നടീൽ വസ്തുക്കൾ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ നട്ടു.
.....................................................................................................................................

തുടർന്ന് ക്യാമ്പിനായി ഒരുക്കിയ ഹാളിൽ ഉദ്ഘാടന സമ്മേളനം നടന്നു. തിരൂർ ബി.പി.ഒ ആർ.പി ബാബുരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.ബി.ആർ.സി ട്രെയിനർ പി.പി മുഹമ്മദ് സ്വാഗത പ്രസംഗം നടത്തി.പി.ടി.എ പ്രസിഡൻറ് ശ്രീ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി പ്രീത ,സ്കൂൾ വികസന സമിതി അംഗം ശ്രീ രാമകൃഷ്ണൻ ,ബി.ആർ.സി ട്രെയിനർ അബ്ദു സിയാദ്,പ്രധാനാധ്യാപിക സുഷമ ടീച്ചർ ,സ്കൂൾ അധ്യാപകൻ ഷാജി എന്നിവർ ആശംസകളർപ്പിച്ചു.സി.ആർ.സി കോഡിനേറ്റർ ബുഷ്റ നന്ദി പറഞ്ഞു.
.....................................................................................................................................
ബി.ആർ.സി ട്രെയിനർ പി.പി മുഹമ്മദ് ക്യാമ്പ് വിശദീകരണം നടത്തി.പ്രകൃതിയുടെ ദൃശ്യസൌന്ദര്യം ,പ്രകൃതിനാശം,മഴ,കാടുകൾ,ജലാശയങ്ങൾ ,കൃഷിയിടങ്ങൾ,ജന്തുക്കൾ,വരൾച്ച,മരുവത്ക്കരണം,വേട്ടയാടൽ,മരം മുറിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സംസാരിച്ചു.രണ്ട് ദിനങ്ങളിലായി ക്യാമ്പിൽ നടക്കേണ്ട പ്രവർത്തന ഘട്ടങ്ങളെ കുറിച്ച് കുട്ടികൾക്ക് ധാരണ നൽകി.
...........................................................................................................................................
മഴപ്പാട്ട്
അംഗങ്ങളെയെല്ലാം വട്ടത്തിൽ നിർത്തിക്കൊണ്ട് ശ്രീ.മുസ്തഫ മാഷിൻറെ നേതൃത്വത്തിൽ മഴ,കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഒരു നാടൻപാട്ടിൻറെ അവതരണം നടന്നു.പാട്ടിൻറെ വരികൾക്കനുസരിച്ച് കുട്ടികൾ ആടിപ്പാടി.ക്യാമ്പിനകത്ത് കുട്ടികൾ ഒരു സംഗീതമഴ തന്നെ സൃഷ്ടിച്ചു.
................................................................................................................................
11.30 ന് നാടൻ അവിൽ കുഴച്ചതും കൂട്ടി ചായ കുടിച്ചു.

നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം
എം.ടി.എ ,പി.ടി.എ എന്നിവരുടെ സഹകരണത്തോടെ സംഘടി്പ്പിച്ച പാകം ചെയ്യാത്ത നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം നടന്നു.ചക്ക,ചേമ്പ്,കപ്പ,വാഴക്കൂമ്പ്,പൊന്നാംകണ്ണി,ചേമ്പിൻതണ്ട്,മുരിങ്ങയില,ചീര,നെല്ലിക്ക തുടങ്ങി പ്രാദേശികമായി കിട്ടുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ക്യാമ്പിലുണ്ടായിരുന്നു.




ഔഷധസസ്യങ്ങൾ - ഒരു തിരിച്ചറിവ്
പ്രശസ്ത ആയുർവേദ ഡോക്ടർ ത്രിവിക്രമൻ ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പ്രധാന്യങ്ങളെ കുറിച്ചും വിശദമായ ഒരു പ്രഭാഷണം നടത്തി.ജീവിതശൈലീ രോഗങ്ങളും പ്രധാന ചർച്ചാവിഷയമായിരുന്നു.ചുറ്റുപാടും കാണുന്ന ഔഷധസസ്യങ്ങളുടെ മൂല്യം എത്രയാണെന്ന് കുട്ടികൾക്ക് തിരിച്ചറിയാനും അവയെ സംരക്ഷിക്കുന്നതിനും ക്ലാസ്സ് പ്രചോദനമായി.എല്ലാ കുട്ടികൾക്കും ഓരോ ഔഷധസസ്യങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ഡോക്ടർ ക്ലാസ്സ് അവസാനിപ്പിച്ചത്.
പാളത്തൊപ്പി നിർമ്മാണം
എല്ലാ അംഗങ്ങൾക്കും പി.ടി.എ,എം.ടി.എ സഹകരണത്തോടെ സംഘടിപ്പിച്ച പാള നൽകി.പാളത്തൊപ്പി നിർമ്മാണത്തിൻറെ അവതരണം പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഷൈമ നടത്തി.കുട്ടികൾ അവരവർക്കുള്ള പാളത്തൊപ്പി നിർമ്മിച്ചു.
മഴ നടത്തം – ആവാസ വ്യവസ്ഥ സന്ദർശനം
രജിസ്ട്രേഷൻ സമയത്ത് ലഭിച്ച നടീൽ വസ്തുവിൻറെ അടിസ്ഥാനത്തിൽ കുട്ടികളെ  ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിലും മുതിർന്നവരെയും അധ്യാപകരെയും ഉൾപ്പെടുത്തി.ഓരോ ഗ്രൂപ്പും മുന്നോട്ട് വന്ന് ഒരു മഴപ്പാട്ട് പാടി. തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരായി പരിചയപ്പെട്ടു.ഓരോ ടീമിനും ഒരു ആവാസ വ്യവസ്ഥ നൽകി.പുഴ , കുളം,അഴിമുഖം ,ദ്വീപ്,കാവ് എന്നിവയാണ് തെരഞ്ഞെടുത്ത ആവാസ വ്യവസ്ഥകൾ.ആവാസ വ്യവസ്ഥയ്ക്കനുസരിച്ച്  പഠനവിഷയങ്ങൾ മുൻകൂട്ടി തയ്യാറാക്കിയിരുന്നു.എല്ലാവരും പാളത്തൊപ്പിയും വെച്ച് ആവാസവ്യവസ്ഥയിലേക്ക് പുറപ്പെട്ടു.
ഗ്രൂപ്പ് 1 – ദ്വീപ്
ഒന്നാമത്തെ ഗ്രൂപ്പ് സന്ദർശിച്ച ആവാസവ്യവസ്ഥ പുറത്തൂരിലെ മുരിക്കുമാട് ദ്വീപിലേക്കാണ്.ടീം അംഗങ്ങൾ ദ്വീപ്  സൂക്ഷ്മമായി നിരീക്ഷിച്ചു. ദ്വീപ് രൂപപ്പെട്ടത് എങ്ങനെയാവാം,ദ്വീപിൽ കാണപ്പെടുന്ന ജന്തുസസ്യവർഗ്ഗങ്ങൾ , മണ്ണ് കൃഷി്ക്ക് അനുയോജ്യമാണോ,പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ജീവജാലങ്ങൾ ഉണ്ടോ,
ഇത്തരം ആവാസ വ്യവസ്ഥകൾ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകത,ജലലഭ്യത എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കി.കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ ഒരു ഫീൽഡ് ട്രിപ്പ് ആയി മാറി ഈ ദ്വീപ് സന്ദർശനം.
...........................................
ഗ്രൂപ്പ് 2 – അഴിമുഖം
രണ്ടാമത്തെ ടീമിൻറെ സന്ദർശനം അഴിമുഖത്തേക്കായിരുന്നു.അഴിമുഖത്തെ സമ്പന്നമായ ജൈവവൈവിധ്യവും വേലിയേറ്റവും വേലിയിറക്കവും പരിസ്ഥിതിയെ സ്വാധീനിക്കുന്നതെങ്ങനെ,വനനശീകരണം അഴിമുഖത്തെ ജൈവസമ്പത്തിനെ എങ്ങനെ ബാധിക്കുന്നു.അഴിമുഖത്ത് പ്രജനനത്താനായെത്തുന്ന ജീവികൾ ,മണ്ണിൻറെ സവിശേഷത ,കടൽ പ്രക്ഷോഭം പരിഹരിക്കാൻ ചെയ്ത മാർഗ്ഗങ്ങൾ ,ശുദ്ധജലത്തിൻറെ അവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.
.............................................................................................
ഗ്രൂപ്പ് -3 – വയൽ
13 അംഗങ്ങളടങ്ങിയ മൂന്നാമത്തെ ടീമിൻറെ സന്ദർശനം കളൂർ പ്രദേശത്തെ വയലിലേക്കായിരുന്നു.പച്ച വിരിച്ച നെൽപാടം കണ്ണിനും മനസ്സിനും കുളിർമയേകി.കുട്ടികൾ നന്നായി ആസ്വദിച്ചു.വയലിലെ ആവാസ വ്യവസ്ഥയിലെ ജീവജാലങ്ങൾ ,വയലിൽ നിന്നും ഇര തേടുന്ന പക്ഷികൾ ,കൃഷി ഉപകരണങ്ങൾ ,ജലസംരക്ഷണവും വയൽ സംരക്ഷണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു,വയലിനെ ദോഷകരമായി ബാധിക്കുന്ന കീടനാശിനി പ്രയോഗം വരമ്പ് മാടൽ തുടങ്ങിയ വസ്തുതകളാണ് പഠനത്തിന് വിധേയമാക്കിയത്.കുട്ടികൾ കൃഷ്ണൻ എന്ന കർഷകനുമായി അഭിമുഖം നടത്തി.അനുഭവ സമ്പത്തിൻറെ വെളിച്ചത്തിൽ ധാരാളം അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്ന് നൽകി.
......................................................
ഗ്രൂപ്പ് 4 – കാവ്
നാലാമത്തെ ഗ്രൂപ്പിന് ആസ്വദിക്കാനായത് കാവ് എന്ന വലിയ ആവാസ വ്യവസ്ഥയാണ്.കുട്ടികളിൽ ഇവിടെ ശരിക്കും ആകാംക്ഷയുണർത്തുന്നതായിരുന്നു.അപൂർവ്വമായി കാണപ്പെടുന്ന സസ്യങ്ങൾ കുട്ടികൾ കാവിൽ കണ്ടെത്തി.ദന്തപാല,ചേര് മുതലായവ ധാരാളം വസ്തുതകൾ കുട്ടികൾ ഈ പ്രദേശത്തെ കുറിച്ച് പഠനവിധേയമാക്കി.മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഈ സ്ഥലത്തിൻറെ താപനിലയിലുള്ള മാറ്റം പരസ്പരം ആശ്രയിച്ച് കഴിയുന്ന  സന്ദർഭങ്ങൾ,മണ്ണിൻറെ നിറം,പരസ്പരം ബന്ധപ്പെട്ട് കഴിയുന്ന ജീവികൾ,അപൂർവ്വമായി കാണുന്ന സസ്യങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അറിവുകൾകുട്ടികൾക്ക് അനുഭവവേദ്യമാക്കി.കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു ഈ യാത്ര.
...................................................................................
ഗ്രൂപ്പ് 5 – കുളം
അഞ്ചാമത്തെ ഗ്രൂപ്പിലെ 12 അംഗങ്ങൾ സന്ദർശനം നടത്തിയത് ഒരു കുളത്തിലേക്കായിരുന്നു.കളൂരിലെ ബാബുമാഷിൻറെ വീട്ടിലെ കുളമാണ് നിരീക്ഷണ വിധേയമാക്കിയത്.കുളം സൂക്ഷ്മമായി നിരീക്ഷിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.കുളത്തിൽ ജലം എത്തുന്നതെങ്ങനെ,
കുളത്തിലെ ജലസസ്യങ്ങൾ,കുളത്തിലെ ജലം മുഴുവൻ മണ്ണിലേക്ക് താഴ്ന്നുപോവാത്തത് എന്തുകൊണ്ട്,കുളം ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങൾ,കുളം എങ്ങനെ രൂപപ്പെടുന്നു, കുളം സംരക്ഷിക്കേണ്ടതിൻറെ ആവശ്യകത എന്നിങ്ങനെ ഒരുപാട് പുത്തൻ അറിവുകളാണ് കുളം സന്ദർശിച്ചതിലൂടെ കുട്ടികൾ നേടിയത്.
.........................................................
ആവാസ വ്യവസ്ഥ സന്ദർശനം കഴിഞ്ഞ് 5 മണിയോടെ എല്ലാ ടീമംഗങ്ങളും തിരിച്ചെത്തി.തുടർന്ന് സന്ദർശന റിപ്പോർട്ട് തയ്യാറാക്കി.റിപ്പോട്ട് അവതരണത്തിനായി ഒരു ടീമംഗത്തെ കണ്ടെത്തുകയും റി്പ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ഇതിനിടയിൽ ചായയും കുമ്പിളപ്പവും ക്യാമ്പിൽ വിതരണം ചെയ്തു.
മഴമാപിനി നിർമ്മാണം
മഴമാപിനി നിർമ്മിക്കാനുള്ള അരിഷ്ടക്കുപ്പികൾ കുട്ടികൾ കൊണ്ടുവന്നിരുന്നു.മറ്റ് സാമഗ്രികൾ ക്യാമ്പിൽ ലഭ്യമാക്കി.എല്ലാ കുട്ടികളും മഴമാപിനി നിർമ്മിച്ചു.മഴമാപിനി ഉപയോഗിച്ച് രാത്രിയിലെ മഴ അളന്നുവരാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.മഴ ,കൃഷി എന്നിവയുമായി ബന്ധപ്പെട്ട നാടൻപാട്ടുകളുടെ അവതരണം ,മഴ നൃത്തം എന്നിവയോടെ ഒന്നാം ദിവസം സമാപിച്ചു.
ക്യാമ്പ് രണ്ടാം ദിവസം
ആദ്യത്തെ സെഷൻ മഴമാപിനി ഉപയോഗിച്ച് ഓരോരുത്തരും ശേഖരിച്ച മഴയുടെ അളവ് പട്ടികയിൽ രേഖപ്പെടുത്തുകയായിരുന്നു.സ്ഥലം,ലഭിച്ച മഴയുടെ അളവ്,എന്ന കണക്കിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു.തൊട്ടടുത്ത സ്ഥലങ്ങളിൽ പോലും വ്യത്യസ്ത അളവിൽ മഴയുടെ അളവ് രേഖപ്പടുത്തിയിരുന്നു.അതിനുശേഷം സ്കൂൾ കോമ്പൌണ്ടിൽ പകൽ പെയ്ത മഴയുടെ അളവെടുക്കുന്നതിനായി മഴമാപിനികൾ ക്രമീകരിച്ചു.
ശുചിത്വബോധവൽക്കരണം
നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോർത്തിണക്കി ശുചിത്വത്തെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ് ബി.ആർ.സി ട്രെയിനർ മണികണ്ഠൻ നൽകി.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹ്യ ശുചിത്വം തുടങ്ങീ കാര്യങ്ങൾ ചർച്ചയിൽ വന്നു.





ഐ.ഇ.ഡി.സി മെഡിക്കൽ ക്യാമ്പ്

ഐ.ഇ.ഡി.സി മെഡിക്കൽ ക്യാമ്പ്




@ ഡയറ്റ് മലപ്പുറം -  (19/07/2018)


         സമഗ്ര ശിക്ഷാ അഭിയാൻറെ കീഴിൽ തിരൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷികുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പിന് ഡയറ്റ് ബി.പി അങ്ങാടിയിൽ ഇന്ന് തുടക്കം കുറിച്ചു. ബുദ്ധിപരിമിതർക്കുള്ള വൈദ്യ പരിശോധന, തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അനൂജയുടെ നേതൃത്വത്തിൽ നടന്നു.1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
                           
 മെഡിക്കൽ ക്യാമ്പിൻറെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ആർ കെ ഹഫ്സത്ത് നിർവ്വഹിച്ചു. ട്രെയിനർ.വി.അബ്ദുസിയാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് തിരൂർ ബി.പി.ഒ ആർ.പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർ. ഷാജി ജോർജ് നന്ദി പറഞ്ഞു.തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എം കുഞ്ഞിബാവ ക്യാമ്പ് സന്ദർശിച്ചു.