Thursday, January 18, 2018



രക്ഷാകർതൃശാക്തീകരണം ജില്ലാതല ഉദ്ഘാടനംവും  മലയാളത്തിളക്കം ഉപജില്ലാതല വിജയപ്രഖ്യാപനവും – 15/01/2018

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി  രക്ഷാകർതൃശാക്തീകരണം ജില്ലാതല ഉദ്ഘാടനം തിരൂർ ബി.ആർ.സിക്ക് കീഴിലുള്ള ജി.യു.പി.എസ് പുറത്തൂരിൽ വെച്ച് പ്രൌഢ ഗംഭീരമായി നടന്നു.പരിപാടി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.റഹ്മത്ത് സൌദ ,ജില്ലാ പഞ്ചായത്തംഗം ശ്രീമതി.അനിത കിഷോർ , ഡി.ഡി.ഇ ശ്രീമതി വത്സല , ഡി.പി.ഒ ശ്രീ.എൻ .നാസർ , ബി.പി.ഒ ശ്രീ ആർ.പി ബാബുരാജൻ , എ.ഇ.ഒ ശ്രീമതി പങ്കജവല്ലി, ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ.അബ്ദുൽ ഗഫൂർ , ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , പൂർവ്വാധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.



ഇതിനോടനുബന്ധിച്ച് മലയാളത്തിളക്കം തിരൂർ ഉപജില്ലാതല വിജയപ്രഖ്യാപനം ബഹുമാന്യയായ ഡി.ഡി.ഇ ശ്രീമതി വത്സല നിർവ്വഹിച്ചു. രക്ഷാകർതൃശാക്തീകരണ ബോധവൽക്കരണ ക്ലാസ്സിൽ 2 ബാച്ചുകളിലായി 426 രക്ഷിതാക്കൾ പങ്കെടുത്തു.ക്ലാസ്സുകൾക്ക് ഡി.പി.ഒ നാസർ സാർ ,ട്രെയിനർമാരായ അബ്ദുസിയാദ് , മുഹമ്മദ് , മണികണ്ഠൻ , ഷാജി ജോർജ് , സുശീൽ കുമാർ എന്നിവർ നേതൃത്വം നൽകി.

Friday, January 12, 2018

ഗണിത വിജയം പഠനോപകരണ ശില്പശാല 2018 ജനുവരി 11, 12 തീയ്യതികളിൽ GLP സ്കൂളിൽ നടന്നു. 10 രക്ഷിതാക്കളും 9 അധ്യാപകരും പങ്കെടുത്തു. 24 ഇനങ്ങളിലുള്ള ഉപകരണങ്ങൾ നിർമ്മിച്ചു. മണികണ്ഠൻ, സുശീൽ കുമാർ, ബുഷ്റ തുടങ്ങിയവർ നേതൃത്വം നൽകി.


 
ഗണിതവിജയം - ശിൽപ്പശാല-12/01/2018

 അഭിനയം 2018



വെട്ടം ക്ലസ്റ്റർ നാടക ക്യാമ്പ് സെലഫി സ്കൂളിൽ. DP 0 ക്യാമ്പ് സന്ദർശിച്ചു.കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.









Wednesday, January 10, 2018

ആനന്ദലോകത്ത് - ഭിന്നശേഷി കുട്ടികളുടെ വിനോദയാത്ര