Wednesday, August 3, 2022

WEATHER STATION

 കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS) മലപ്പുറം ജില്ലയിലെ GBHSS തിരൂർ സ്കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ മഴ 188 mm  (18.8 cm ) . കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ തരംതിരിവ് പ്രകാരം  വളരെ ഉയർന്ന മഴയാണ് (very Heavy Rainfall - 124.5 mm to 244.4mm) രേഖപ്പെടുത്തിയത്. സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതി വിദ്യാർത്ഥികൾക്ക് അനുഭവ അറിവുകൾക്ക് വഴിയൊരുക്കുന്നു. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് മഴയെ അളന്നത്. മലപ്പുറം ജില്ലയിൽ  പൊന്നാനിയിലാണ് തീരദേശ പരിധിയിലുള്ള ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമുള്ളത്. വളരെയേറെ ഭൂപ്രകൃതി വൈവിധ്യമുള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനം വളരെയേറെ പ്രകടമാണ്. കാലാവസ്ഥയിൽ വരുന്ന പ്രകടമായ മാറ്റം മനസ്സിലാക്കുന്നതിന് നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നത് കൂടുതൽ കൃത്യത കൈവരിക്കുന്നത് കഴിയും. കേരളത്തിൽ കൂടുതൽ AWS കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം സ്ഥാപിച്ചതും വളരെ ഉചിതമായ കാര്യമാണ്. ഇന്ത്യയിലാദ്യമായി സ്കൂളുകളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ തയ്യാറായ സമഗ്ര ശിക്ഷാ കേരളത്തിനും പൊതുവിദ്യാഭ്യാസ വകുപ്പിനും പ്രത്യേകം നന്ദി അറിയിക്കുന്നു. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട ഈ പദ്ധതി സമൂഹ്യ ഇടപെടലുകൾ നടത്താൻ പര്യാപ്തമാണ്. പൊതു വിദ്യാലയങ്ങളെ പൊതു ജനങ്ങളുമായി ബന്ധിപ്പിക്കുക എന്ന ബൃഹത് കഴ്ചപ്പാടിലേക്ക് എത്താൻ ഈ പദ്ധതി സഹായകരമാകും


എന്ന്

സുരേഷ് കുമാർ

ഭൂമിശാസ്ത്ര അദ്ധ്യാപകൻ

ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ തിരൂർ മലപ്പുറം