ഐ.ഇ.ഡി.സി മെഡിക്കൽ ക്യാമ്പ്
@ ഡയറ്റ് മലപ്പുറം - (19/07/2018)
സമഗ്ര ശിക്ഷാ
അഭിയാൻറെ കീഴിൽ തിരൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷികുട്ടികൾക്കായുള്ള
മെഡിക്കൽ ക്യാമ്പിന് ഡയറ്റ് ബി.പി അങ്ങാടിയിൽ ഇന്ന് തുടക്കം കുറിച്ചു.
ബുദ്ധിപരിമിതർക്കുള്ള വൈദ്യ പരിശോധന, തിരൂരങ്ങാടി
താലൂക്കാശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അനൂജയുടെ നേതൃത്വത്തിൽ
നടന്നു.1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 60 കുട്ടികൾ ക്യാമ്പിൽ
പങ്കെടുത്തു.
മെഡിക്കൽ
ക്യാമ്പിൻറെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ആർ കെ ഹഫ്സത്ത്
നിർവ്വഹിച്ചു. ട്രെയിനർ.വി.അബ്ദുസിയാദ് സ്വാഗതം പറഞ്ഞ
ചടങ്ങിന് തിരൂർ ബി.പി.ഒ ആർ.പി ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർ.
ഷാജി ജോർജ് നന്ദി പറഞ്ഞു.തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എം കുഞ്ഞിബാവ
ക്യാമ്പ് സന്ദർശിച്ചു.
No comments:
Post a Comment