സമഗ്ര ശിക്ഷ കേരളം രാഷട്രീയ ആവിഷ്കാർ അഭിയാൻ്റെ ഭാഗമായി ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൻ്റെ തിരൂർ ബി.ആർ.സി.തല മത്സരം ഡയറ്റ് തിരൂരിൽ വച്ച് സംഘടിപ്പിച്ചു.തിരൂർ ഉപജില്ലയിലെ എൽ പി മുതൽ ഹയർ സെക്കൻററി വരെ യുള്ള വിദ്യാർത്ഥികളുടെ ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സര വിജയിക്കൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ബ്ലോക്ക് പ്രജക്റ്റ് കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു . മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ടി വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു , AE0 പി സുനിജ അധ്യക്ഷത വഹിച്ചു .ഡയറ്റ് ഫാക്കൽറ്റിമാരായ പി ജെസി ,വിനോദ് ,ഷാജി ജോർജ് ,സുനിൽ അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു .ബി ആർ സി ടെയ്നർ ഇ സുശിൽ കുമാർ നന്ദിയും പറഞ്ഞു.
No comments:
Post a Comment