സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടെ യും സംയുക്താഭിമുഖ്യത്തിൽ ഒട്ടും പുറത്ത് സ്പെഷ്യൽ കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചു . കോവി ഡി ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അക്കാദമിക നേട്ടം 'കൈവരിക്കത്തക്ക വിധത്തിലുള്ള പരിശിലനത്തിനാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത് . പഠനത്തോടൊപ്പം മാനസിക ഉല്ലാസത്തോടെയു ള്ള പ്രവർത്തനങ്ങൾ ഓരോ കുട്ടിക്കും ലഭിക്കും .സ്പെഷ്യൽ എജ്യുക്കേറ്റർ ന്മാരായ ഇ ഒ .ജാരിസ് , അഷി ജ എന്നിവർ പരിശിലനത്തിന് നേതൃത്വം നൽകും . ഒട്ടും പുറം സെൻറ്ററിൽ വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു .തിരൂർ എ ഇ ഒ .പി സുനിജ അധ്യക്ഷത വഹിച്ചു .തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ശാലിനി ഉദ്ഘാടനം ചെയ്തു . ക്ഷേമ കാര്യ സമിതി ചെയർമാൻ പി ഷാജഹാൻ , മെമ്പർ സുരേന്ദ്രൻ . ബി ആർ സി ട്രെയ്നർ ഇ സുശിൽ കുമാർ ,എച്ച് എം ഫോറം കൺവീനർ അബ്ദുൾ ജബ്ബാർ . ക്ലസ്റ്റർ കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ ,എന്നിവർ പ്രസംഗിച്ചു . ബി ആർ സി സ്പെഷ്യൽ എജ്യുക്കേറ്റർ ഇ ഒ .ജാരിസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment