Thursday, November 25, 2021

അതിജീവനം - മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി - 24.11.2021

വിദ്യാലയങ്ങൾ അടച്ചിടൽ മൂലം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം യുനിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന അതിജീവനം 2021 തിരൂർ ഉപജില്ലയിൽ തുടക്കംകുറിച്ചു. ആദ്യ ബാച്ചിൽ മംഗലം ,തിരുന്നാവായ ,പുറത്തൂർ ,തൃപ്രങ്ങോട് ,തുടങ്ങിയ പഞ്ചായത്തിലെ എൽ പി .യു പി അധ്യാപകരാണ് പരിശിലനത്തിൽ പങ്കെടുത്തത് .തുടർന്ന്  രണ്ട് ദിവസങ്ങളിലായി എൽ പി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള അധ്യാപകർക്ക് പരിശിലനം പൂർത്തികരിക്കും  ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് യു സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി  സുനിജ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്  പ്രോഗ്രാം കോർഡിനേറ്റർ വി . അബ്ദുൽ സിയാദ് സ്വാഗതം പറഞ്ഞു. മലപ്പുറം ഡയറ്റ് ഫാക്കൽറ്റി പി ,ജെസി ബി ആർ സി  ട്രെയ്നർ മാരായ  സുശീൽകുമാർ, പവിത്രൻ, ദേവയാനി, യാസീൻ ,എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ക്ലെസ്റ്റർ  കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ നന്ദിയും പറഞ്ഞു .



























https://tirurlive.com/news/1826
 






No comments:

Post a Comment