Thursday, December 6, 2018

വീടൊരു വിദ്യാലയം


വീടൊരു വിദ്യാലയം

ലോകഭിന്നശേഷി വാരാചരണത്തിൻറെ ഭാഗമായി തിരൂർ ബ്ലോക്ക് റിസോഴ്സ് സെൻറർ സംഘടിപ്പിച്ച , വീടൊരു വിദ്യാലയം എന്ന പരിപാടി ഏറെ പുതുമയുള്ളതും ആകർഷകമുള്ളതുമായിരുന്നു.

വിദ്യാലയങ്ങളിൽ പേര് ചേർത്തിയിട്ടുണ്ടെങ്കിലും ശാരീരിക മാനസിക വെല്ലുവിളി കാരണം അക്ഷരങ്ങളുടെ ലോകത്തെത്താൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ജീവിത നൈപുണിയും അക്ഷരജ്ഞാനവും നൽകാൻ തിരൂർ ബി.ആർ.സിയിലെ റിസോഴ്സ് അധ്യാപികമാർ ഇവരുടെ വീട്ടിൽ ചെന്ന് ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പരിപാടി നടത്താറുണ്ട്.ഈ കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിന് വേണ്ടി ഇവരുടെ വീടുകളിൽ ലൈബ്രറി സജ്ജമാക്കുന്ന പരിപാടിയാണ് 'വീടൊരു വിദ്യാലയം' .
ആദ്യഘട്ടം എന്ന നിലയിൽ ജി.വി.എച്ച്.എസ്.എസ് ബി.പി അങ്ങാടിയിലെ ഫാത്തിമ ഫർഹ എന്ന കുട്ടിയുടെയും എൻ.എം.എച്ച്.എസ്.എസ് തിരുന്നാവായയിലെ സൈനുൽ ആബിദീൻ എന്ന കുട്ടിയുടെയും വീട്ടിൽ ലൈബ്രറികൾ സ്ഥാപിച്ചു.ഈ ലൈബ്രറികൾക്കാവശ്യമായ പുസ്തകങ്ങൾ ഇവരുടെ വിദ്യാലയത്തിലെ കുട്ടികൾ തന്നെയാണ് സംഭാവന ചെയ്തത്. ലൈബ്രറികൾക്കാവശ്യമായ ഷെൽഫ് ബി.ആർ.സി സ്പോൺസർ ചെയ്തു.



എൻ.എം.എച്ച്.എസ്.എസ് തിരുന്നാവായയിലെ സൈനുൽ ആബിദീൻറെ വീട്ടിൽ നടന്ന ചടങ്ങിൽ തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി,വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബീരാൻ ഹാജി എന്നിവർ ചേർന്ന് ലൈബ്രറി സമർപ്പണം നടത്തി.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.ആർ.പി ബാബുരാജൻ , വാർഡ് മെമ്പർ കുഞ്ഞിപ്പ ,പ്രധാനാധ്യാപിക സുഗതകുമാരി ,എന്നിവർ ആശംസകളർപ്പിച്ചു.









ജി.വി.എച്ച്.എസ്.എസ് ബി.പി അങ്ങാടിയിലെ ഫാത്തിമ ഫർഹയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മെഹ്റുന്നീസ പി പി. ലൈബ്രറി സമർപ്പണം നടത്തി.ബി.ആർ.സി ട്രെയിനർമാരായ അബ്ദുസിയാദ് വി,സുശീൽ കുമാർ ഇ,ബി.ആർ.സി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.






 റിസോഴ്സ് അധ്യാപകരായ സീമ എം,രതീശൻ വി കെ, ബിന്ദു കെ പി.ദീപ എ,ശോഭ കെ ,സുഹ്റ എം പി ,ലിജ സിൻസി കെ ,സജിത എം,റൂഫി വി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment