Wednesday, December 5, 2018

ഞാനുമുണ്ട് പള്ളി്ക്കൂടത്തിൽ


ഞാനുമുണ്ട് പള്ളിക്കൂടത്തിൽ തനതുപരിപാടികളുമായി തിരൂർ ബി.ആർ.സി

ലോകഭിന്നശേഷി വാരാചരണത്തിൻറെ ഭാഗമായി തിരൂർ ബ്ലോക്ക് റിസോഴ്സ് സെൻറർ സംഘടിപ്പിച്ച ഞാനുമുണ്ട് പള്ളിക്കൂടത്തിൽ , വീടൊരു വിദ്യാലയം എന്നീ രണ്ടു പരിപാടികൾ ഏറെ പുതുമയുള്ളതും ആകർഷകമുള്ളതുമായിരുന്നു.വിദ്യാലയങ്ങളിൽ പേര് ചേർത്തിയിട്ടുണ്ടെങ്കിലും തീവ്രമായ ശാരീരിക പരിമിതികൾ മൂലം സ്കൂളിൽ ഹാജരാകാൻ കഴിയാത്ത , വീട്ടിൽ കിടപ്പിലായ കുട്ടികൾ തിരൂർ ബി.ആർ.സി പരിധിയിലുണ്ട്.
പുറംലോകത്തൻറെ പകിട്ടും പ്രൌഡിയും ഒരിക്കലും ആസ്വദിക്കാൻ കഴിയാതെ തൻറെ പേര് ചേർത്ത വിദ്യാലയത്തിലെ സുഹൃത്തുക്കളെ കാണാനോ അവരോട് കുശലം പറയുവാനോ കഴിയാതെ വീടിൻറെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തളയ്ക്കപ്പെട്ട ഈ കൊച്ചു ബാല്യങ്ങളെ വെളിച്ചത്തിൻറെ ലോകത്തേയ്ക്ക് , അവരുടെ സ്കൂളിലെ കൂട്ടുകാരുടെ കൂടെ ഒരു ദിവസമെങ്കിലും ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനുമുണ്ട് പള്ളിക്കൂടത്തിൽ എന്ന പരിപാടി സംഘടിപ്പിച്ചത്.
ഭിന്നശേഷികുട്ടികളെ എൻറോൾ ചെയ്ത  വിദ്യാലയങ്ങളിൽ ഈ പരിപാടി വളരെ ഭംഗിയായി നടന്നു.സ്കൂളും ക്ലാസ്സ് മുറികളും പരിസരവും അലങ്കരിച്ചു.പ്രത്യേക അസംബ്ലി നടത്തി.ജനപ്രതിനിധികളും രക്ഷാകർതൃസമിതി അംഗങ്ങളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയായി.കൂട്ടുകാർ സ്നേഹം കൊണ്ടും സമ്മാനങ്ങൾ കൊണ്ടും ഇവരെ സ്വീകരിച്ചു.സഹപാഠികൾക്കൊപ്പം ആടിയും പാടിയും ഒരു ദിവസം കടന്നുപോയത് അവരറിഞ്ഞില്ല.
തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഇതെന്ന് കുട്ടികളും രക്ഷിതാക്കളും വിലയിരുത്തി.എല്ലാം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ ഇനിയും തൻറെ വിദ്യാലയത്തിൽ എത്തണമെന്ന തീവ്രമായ ആഗ്രഹമാണ് ഇവർ പ്രകടിപ്പിച്ചത്.
  സ്കൂളുകളിലൂടെ


@ GMUPS PARAVANNA














No comments:

Post a Comment