പ്രവേശനോല്‍സവം നാടിന്റെ ഉത്സവം
തിരൂര്‍ സബ്ജില്ല പ്രവേശനോല്‍സവത്തിന് ഇക്കുറി വേദി യായത് പുറത്തൂര്‍ ഗവ യുപി സ്കൂളാണ്. അക്ഷരങ്ങളുടെ അനന്ത വിഹായസില് നിന്നും അിറവിന്റെ മണി മുത്തുകള്‍ പെറുക്കിയെടുക്കാനായി രക്ഷിതാക്കളുടെ കൈപ്പിടിച്ചെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ ഒരു നാട് മുഴുവന്‍ എത്തിച്ചേര്‍ന്നു. ജനപ്രതിനിധികളുടെയും, ബഹുജനങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോല്‍സവ ഗാനമാലപിച്ച് വിവിധ പരിപാടികളുടെ അകമ്പടിയോടെ കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു.