Saturday, December 4, 2021

ലോക ഭിന്ന ശേഷി ദിനാ ഘോഷം

 ലോക ഭിന്ന ശേഷി ദിനാ ഘോഷത്തിൻ്റെ ഭാഗമായി . സമഗ്ര ശിക്ഷാ കേരള- തിരൂർ ബി.ആർ.സി സംഘടിപ്പിച്ച സ്നേഹതീരം 2021. ഓൺലൈൻ കലോത്സവത്തിൽ 4 മേഖലകളിലായി 200ൽ പരം കുട്ടികൾ പങ്കാളികളായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ധീൻ കലോത്സവം ഉദ്ഘാടനം  ചെയ്തു.  പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: സി.ഒ. ശ്രീനിവാസൻ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ശാലിനി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. . ബ്ലോക്ക് പ്രോജക്റ്റ്  കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു .തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സുനി ജ അദ്ധ്യക്ഷത വഹിച്ചു . .തിരൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  രമേഷ് കുമാർ  കുട്ടികൾക്ക് സന്ദേശം നൽകി . ,ഡയറ്റ് ഫാക്കൽറ്റി ജെ സി ,പ്രിൻസിപ്പൾ ഫോറം കൺവീനർ  വിജി വിശ്വൻ ,ഹൈസ്കൂൾ എച്ച് എം ഫോറം കൺവീനർ പി കെ അബ്ദുൾ ജബ്ബാർ , പ്രൈമറി എച്ച്‌.എം ഫോറം കൺവീനർ  എ.  ഹരീന്ദ്രൻ ട്രെയ്നർമാരായ  ഇ സുശീൽ കുമാർ ,കെ കെ പവിത്രൻ എന്നിവർ പ്രസംഗിച്ചു . സ്പെഷൽ എഡ്യൂക്കേറ്റർ ന്മാരായ അഷി ജ  , ഇ ഒ  ജാരിസ് എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി ; ക്ലസ്റ്റർ കോർഡിനേറ്റർ നവീൻ കൊരട്ടിയിൽ  നന്ദിയും  പറഞ്ഞു .





























No comments:

Post a Comment