സമഗ്ര ശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ ഹിന്ദി അധ്യാപകർക്കുള്ള സുരീലി ഹിന്ദി ബി.ആർ.സി തല അധ്യാപക പരിശീലനത്തിന് തിരൂരിൽ തുടക്കമായി . വിദ്യാർത്ഥികളിൽ ഹിന്ദി അഭിരുചി വർധിപ്പിക്കാനും ആശയ വിനിമയത്തിന് പ്രാപ്തരാക്കാനുമാണ് സുരീലി ഹിന്ദി പദ്ധതി ആവിഷ്കരിച്ചത് .കഥകളും കവിതകളും ദൃശ്യാവിഷ്കാരത്തോടെ ഡിജിറ്റൽ മൊഡ്യൂളുകളായി വിദ്യാർത്ഥികളിലെത്തിക്കും .തിരൂർ ഡയറ്റിൽ വെച്ചു നടന്ന ചടങ്ങിൽ തിരൂർ എം.എൽ.എ.കുറുക്കോളി മൊയ്തീൻ പരിശീലനം ഉദ്ഘാടനം ചെയ്തു .തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പ. അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പ്രാജക്റ്റ് കോർഡിനേറ്റർ വി അബ്ദു സിയാദ് സ്വാഗതം പറഞ്ഞു .മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഗോപകുമാർ.ടിവി ,തിരൂർ എ.ഇ.ഒ. പി.സുനി ജ ,ഡയറ്റ് ഫാക്കൽറ്റി പി . ജെ സി , എച്ച് എം ഫോറം കൺവീനർ എ ഹരീന്ദ്രൻ , ജി വി എച്ച് എസ് പ്രിൻസിപ്പൽ മിനി കുമാരി , എച്ച് എം ഫോറം ജോയിൻ കൺവീനർ ഫൈസൽ ,എന്നിവർ പ്രസംഗിച്ചു . ബി ആർ 'സി ട്രെയ്നർ ഇ സുശീൽ കുമാർ നന്ദിയും പറഞ്ഞു.പരിശിലനത്തിന് ബിജുകുമാർ ആർ ,ടി സൈനുദ്ദീൻ ,ശശികുമാർ എം എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment