പ്രശിക്ഷ 2021 അധ്യാപക പരിശീലനം .
സമഗ്ര ശിക്ഷാ - കേരള ,SCERT ,ഡയറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രി- സ്കൂൾ അധ്യാപക പരിവർത്തന പരിപാടി പ്രശിക്ഷ 2021 എന്ന പദ്ധതിയുടെ ഓൺലൈൻ പരിശിലനം സംഘടിപ്പിച്ചു .പെരിന്തൽ മണ്ണ ,തിരൂർ എന്നീ ഉപ ജില്ലയിലെ പ്രീ - പ്രൈമറി അധ്യ പികന്മാർ പരിശീലനത്തിൽ പങ്കാളികളായി . തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ : യു .സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു .പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർപേഴ്സൺ പി. ഷാജി അധ്യക്ഷനായിരുന്നു. പദ്ധതി വിശദികരണം മലപ്പുറo ഡയറ്റ് ഫാക്കൽറ്റി പി. ജെസ്സി ടീച്ചർ നിർവ്വഹിച്ചു . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി , സുനീജ , എൻ. സാജുദ്ദീൻ .പി .പി .പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. .ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീ. വി.എൻ. ജയൻ സ്വാഗതവും തിരൂർ ബി.പി.സി ഇൻ ചാർജുള്ള എം .റഹ്മ നന്ദിയും പറഞ്ഞു .ഏക ദിന പരിശീലനത്തിന് പരിശിലകരായ വി. വി മണികണ്ഠൻ ,എസ്സ് ബിന്ദു ,റിയോൺ ആൻറ്റണി ,പി. ജെസ്സി എന്നിവർ വിവിധ സെക്ഷൻ കൾക്ക് നേതൃത്വം നൽകി .
No comments:
Post a Comment