on 11/02/2021
@ VVUPS Chennara
വീട്ടിലൊരു ഗണിതലാബ് " മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ സ്കൂളുൾക്കായുള്ള പരിശീലന പരിപാടി ചേന്നര വി.വി.യു.പി സ്കൂളിൽ വെച്ചു നടന്നു. HM അഷ്ക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ. പ്രസിഡന്റെ അധ്യക്ഷത വഹിച്ചു. മംഗലം പഞ്ചായത്ത് പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആശംസ നേർന്നു. BRC കോർഡിനേറ്റർ അസീസ് മാസ്റ്റർ പരിപാടി വിശദീകരിച്ചു. RP മാരായ സിദ്ധീഖ് മാസ്റ്റർ ( GMUPS, എടക്കനാട് ), സുരേഷ് മാസ്റ്റർ (GMLPS, മുട്ടന്നൂർ ), എ.കെ ഷഫീഖ് മാസ്റ്റർ (AMLPS, മംഗലം ), സ്മിത ടീച്ചർ (PKTUPS. കൂട്ടായി), ഷീജ ടീച്ചർ ( തിരൂർ BRC ) എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് ഓരോ ടീച്ചർ പരിശീലനത്തിൽ പങ്കെടുത്തു.
No comments:
Post a Comment