Tuesday, February 2, 2021

മോഡൽ പ്രീ പ്രൈമറി ഏകദിന ശിൽപശാല

 മാതൃക പ്രി സ്കൂൾ ഏകദിന ശില്ലശാല സംഘടിപ്പിച്ചു.

       തിരൂർ :- മലപ്പുറം ജില്ലയിലെ മാതൃകാ പ്രീ പ്രൈമറി നടത്തിപ്പിനായി തെരെഞ്ഞെടുത്ത ജി.എം.എൽ വി മുട്ടനൂരിൽ വെച്ച് സമഗ്ര ശിക്ഷ കേരളയും തിരുർ ബി.ആർ.സി യും ചേർന്ന് ഏകദിന ശില്ലശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയും, സ്കൂൾ  പി.ടി.എ, എം ടി.എ , എസ് എം.സി ,സ്ക്കൂൾ അധ്യാപകർ എന്നിവർ സംയുക്തമായി വിദ്യാഭ്യാസ പദ്ധതിയ്ക്ക്  രൂപം നൽകി.
    യോഗത്തിൽ പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഹറ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഏകദിന ശില്ലശാല  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ ശ്രിനിവാസൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള മലപ്പുറം ജില്ല പ്രോഗ്രാം ഓഫീസർ ശ്രീ.മോഹനകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.തിരുർ ബ്ലോക്ക് പ്രോഗ്രാം കോ - ഓർഡിനേറ്റർ  വി.അബ്ദു സിയാദ്  സ്വാഗതം പറഞ്ഞു. ബി.ആർ.സി ട്രെയിനർ വി.വി മണികണ്ഠ ൻ ,കെ ടി. പ്രശാന്ത് രാജൻ കാരേങ്ങൻ ഷെരീഫ് പൂതേരി ,നാസർ പൂ'തേരി ,ബാവ ഹാജി , സി കെ മൊയ്തീൻ കുട്ടി, ഷൗക്കത്ത് പൂതേരി എന്നിവർ പ്രസംഗിച്ചു ,സ്കൂൾ എച്ച്.എം. എം. ശ്രിനിവാസൻ നന്ദി പറയുകയും ചെയ്തു.ഉദ്ഘാടന യോഗത്തിന് ശേഷം എസ്.എസ്.കെയുടെയും മലപ്പുറം ഡയറ്റിൻ്റെയും ആഭിമുഖ്യത്തിൽ വിവിധ സെഷനുകളിലൂടെ വിശദമായ മായ ചർച്ചകളിലൂടെ മാതൃകാ പ്രോജക്ടിൻ്റെ ഭിന്ന തലങ്ങൾ രൂപപ്പെടുത്തി.ഈ വർഷം തന്നെ അക്കാദമികവും ഭൗതികവുമായ മികവിൻ്റെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.



















No comments:

Post a Comment