ആർട്ട്ഗ്യാലറി - ദ്വിദിന ക്യാമ്പ്
ചിത്രരചനയുടെയും സംഗീതത്തിൻറെയും പൊരുളുകൾ തേടി
അവധിക്കാല ക്യാമ്പിൽ കുരുന്നുപ്രതിഭകളുടെ സംഗമം.
സർവ്വശിക്ഷാഅഭിയാൻറെ ആഭിമുഖ്യത്തിൽ
തിരൂർ ബി.ആർ.സി യാണ് ബി.പി അങ്ങാടി ജി.എൽ.പി.സ്കൂളിൽ ദ്വിദിന
ക്യാമ്പ് സംഘടിപ്പിക്കുന്നത്.തിരൂർ ഉപജില്ല പരിധിയിലെ വിവിധ സ്കൂളുകളിൽ
നിന്നായി അമ്പതോളം വിദ്യാർത്ഥികളാണ് ക്യാമ്പിലുള്ളത്.പ്രവർത്തിപരിചയ
ശിൽപ്പശാലയും ഇതോടൊപ്പം നടക്കുന്നുണ്ട്.വർണ്ണങ്ങളോടും
സംഗീതത്തോടും കൂട്ടുകൂടി അവധിക്കാലത്തെ ആഹ്ലാദകരമാക്കുകയാണ്
ഇവിടെ കുരുന്നുകൾ.വിദ്യാർത്ഥികളിലെ ചിത്രകല , സംഗീതം ,പ്രവർത്തിപരിചയം
എന്നിവയിലെ സർഗ്ഗശേഷികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ്
ക്യാമ്പ്.ച്ത്രകലാ അധ്യാപകരായ യാസീൻ എം , ദിവ്യ
പി.എസ് ,സംഗീത
അധ്യാപിക ദേവയാനി പി പി ,പ്രവർത്തി
പരിചയ അധ്യാപിക ശാന്തി
പി.പി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.ക്യാമ്പിൽ കുട്ടികൾ വരച്ച
ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.തിരൂർ ബി.പി.ഒ ആർ പി ബാബുരാജൻ
ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രസ്തുത ക്യാമ്പിന് ട്രെയിനർ സുശീൽ കുമാർ
അദ്ധ്യക്ഷത വഹിച്ചു.സി.ആർ.സി കോ-ഓഡിനേറ്റർ സുരേന്ദ്രൻ സി ആശംസകളർപ്പിച്ചു.ദിവ്യ
പി.എസ് സ്വാഗതവും യാസീൻ എം നന്ദിയും പറഞ്ഞു.
No comments:
Post a Comment