Friday, April 6, 2018

ജിയോയിഡ് - ശാസ്ത്ര സഹവാസ ക്യാമ്പ്



ജിയോയിഡ്ഭൂമിയെ അറിയാം –ശാസ്ത്ര സഹവാസ ക്യമ്പ്-ഒന്നാംദിവസം

 

സർവ്വശിക്ഷാഅഭിയാൻറെ ആഭിമുഖ്യത്തിൽ തിരൂർ ബി.ആർ.സിക്ക് കീഴിൽ ഏപ്രിൽ 5,6 തിയ്യതികളിൽ തിരൂർ ജി.എം.യു.പി സ്കൂളിൽ ജിയോയിഡ് എന്ന പേരിൽ ദ്വിദിന ശാസ്ത്ര സഹവാസ ക്യമ്പ് സംഘടിപ്പിക്കുന്നു.ക്യാമ്പിൻറെ ഉദ്ഘാടനം തിരൂർ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത പള്ളിയേരി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷിഹാബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് തിരൂർ ബി.പി.ഒ ആർ പി ബാബുരാജൻ സ്വാഗതം പറഞ്ഞു.പ്രധാനധ്യാപകരായ അനിൽ കുമാർ (ജി.എം.യു.പി.എസ് തിരൂർ) , മേദിനി(ജി.എൽ.പി.എസ് തൃക്കണ്ടിയൂർ) , ഹരീന്ദ്രൻ (ജി.എം.യു.പി.എസ് പറവണ്ണ) എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ചു.ബി.ആർ.സി ട്രെയിനർ വി.വി മണികണ്ഠൻ ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി.ട്രെയിനർ അബ്ദുസിയാദ് നന്ദി പ്രകാശിപ്പിച്ചു.ബി.ആർ.സി പരിധിയിലെ 28 യുപി വിദ്യാലയങ്ങളിൽ നിന്നായി 64 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. നമ്മുടെ ഭൂമി എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ.മനോജ് കോട്ടക്കൽ കുട്ടികളുമായി സംവദിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട നിരവധി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നിർമ്മാണങ്ങളും ക്യാമ്പിൻറെ ഭാഗമായി നടന്നു. രാത്രി 7 മണിക്ക് നക്ഷത്ര നിരീക്ഷണ വിദഗ്ധൻ ശ്രീ.സുധീർ ആലങ്കോടിൻറെ നേതൃത്വത്തിൽ അദ്ഭുതകരമായ ആകാശം ഒരു പഠനവും തുടർന്ന് ദൂരദർശിനിയിലൂടെ ആകാശ നിരീക്ഷണവും കുട്ടികൾക്ക് അനുഭവവേദ്യമാക്കി തിരൂർ ഉപജില്ല ഓഫീസർ പങ്കജവല്ലി ക്യാമ്പ് സന്ദർശിച്ചു.








No comments:

Post a Comment