Saturday, November 18, 2017

Saturday, August 5, 2017

 അടയാളം  

(തിരൂര്‍ ബി ആര്‍ സി പ്രസിദ്ധീകരണം)


 
വൈവിധ്യമാര്‍ന്നതും, തനിമയുള്ളതുമായ അന്വേഷണങ്ങളിലൂടെയും, ഇടപെടലുകളിലൂടെയും പൊതു വിദ്യാഭ്യാസത്തെ കരുത്തുള്ളതാക്കി തീര്‍ക്കാം. പൊതു വിദ്യഭ്യാസത്തെ സംരക്ഷിക്കുക, ശക്തിപ്പെടുത്തുക, വികസിപ്പിക്കുക എന്നി ഉദ്ധ്യേശങ്ങളോട് കൂടി സര്‍വ്വ ശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ 2017 -18 അധ്യായനവര്‍ഷം തിരൂര്‍ ബിആര്‍സിക്ക് കീഴില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബിആര്‍സി ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കിയ തനത് പ്രവര്‍ത്തനങ്ങളുടെയും നേര്‍കാഴ്ചകള്‍ അടയാളപ്പെടുത്തുന്നു.




Wednesday, July 5, 2017

IEDC ട്രൈഔട്ട് ക്ലാസുകള്‍

                                          

                               IEDC    ട്രൈഔട്ട് ക്ലാസുകള്‍




     വിദ്യാഭ്യാസം പൂര്‍ണ്ണതയിലെത്തിക്കാന്‍ അധ്യാപകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും, സൂക്ഷ്മതലത്തില്‍ അനുരൂപീകരണ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് അവയുടെ ഫലപ്രാപ്തി ബോധ്യപ്പെടുത്തുന്നതിനുമായി റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍     ട്രൈഔട്ട് ക്ലാസുകള്‍ നടന്നു.

Monday, July 3, 2017

ഉണരുന്ന പൊതുവിദ്യാഭ്യാസം - ഹൈടെക് വിദ്യാലയങ്ങള്‍

ഉണരുന്ന പൊതുവിദ്യാഭ്യാസം  - ഹൈടെക് വിദ്യാലയങ്ങള്‍









പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി പൊതു വിദ്യാലയങ്ങളുടെ മുഖഛായ മാറുന്നു. തിരൂര്‍ സബ്ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍ പൊതു സമൂഹത്തിന്റെയും ജനകീയ സമിതികളുടെയും സഹായത്തോട് കൂടി  ക്ലാസ് മുറികളുടെ നിര്‍മ്മാണം സ്‌കൂള്‍ സൗന്ദര്യ വല്‍ക്കരണം, സ്മാര്‍ട്ട്ക്ലാസ്സ് റൂം നിര്‍മ്മാണം, ആധുനിക രീതിയിലുള്ള ഫര്‍ണിച്ചറുകള്‍, പ്രൊജക്ടര്‍. ലാപ്പ്‌ടോപ്പുകള്‍, എന്നീ സൗകര്യങ്ങള്‍ ഒരുക്കി  ഹൈടെക്‌ലേക്ക്    . ഭൗതിക സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങള്‍.