Wednesday, November 23, 2022

വരയും കുറിയും - ഭിന്നശേഷി കുട്ടികളുടെ ചിത്രരചന



 വരയും കുറിയും ചിത്രകലാ ക്യാമ്പ് വേറിട്ട അനുഭവമായി. തിരൂർ ബി.ആർ.സി യാണ് ഡിസംബർ 3 ന് നടക്കാനിരിക്കുന്ന ലോക ഭിന്നശേഷി ദിനാചരണത്തിന്റെ അനുബന്ധ പരിപാടിയായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ബി.ആർ. സി യിലെ 123 ഭിന്നശേഷി ക്കാരായ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ശലഭങ്ങളും, പൂക്കളും, മരങ്ങളും, കുട്ടികളുടെ ചിത്രരചനക്ക് വിഷയമായി.  വർണങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കിയ കുട്ടികളുടെ ചിത്രങ്ങൾ അതിജീവനത്തിന്റെ പാഠങ്ങളായി. ബി.ആർ.സി. ടെയിനർ മാർ, സ്പെഷ്യൽ എജുക്കേറ്റർമാർ, സി.ആർ.സി മാർ എന്നിവർ നേതൃത്വം നൽകി. ബി.ആർ.സി.  യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകൻ യാസിൻ ചിത്രങ്ങൾ വിലയിരുത്തി.

No comments:

Post a Comment