ഡോ.കെ.ടി. ജലീൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് ചമ്രവട്ടം ഗവ.യു.പി. സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എ നിർവ്വഹിച്ചു.ചടങ്ങിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശാലിനി അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ധീൻ മുഖ്യാഥിതിയായി പങ്കെടുത്തു.എൽ.എസ്.എ സ്,യു.എ.സ്.എസ് വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് എം.എൽ എ നിർവഹിച്ചു.ഹെഡ്മിസ്ട്രസ്സ് സൂസമ്മ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് കെ.പി.നൗഷാദ് സ്വാഗതം പറഞ്ഞു.എം.പി. അബ്ദുൽ ഫുക്കാർ, ഫൈസൽ എടശ്ശേരി,ടി.വി. ലൈല,എം.പി.റഹീന,വി.പി.ഹംസ,വി.അബ്ദു സിയാദ്,നവീൻകൊരട്ടിയിൽ,കെ.കബീർ,കെ.ജയപ്രകാശ്,സി.ഹരിദാസ്,റസാക്ക് തൂമ്പിൽ,പാട്ടത്തിൽ ഇബ്രാഹിംകുട്ടി,എ.വി. മനോജ്,കെ.വി. സൈതാലിക്കുട്ടി,യു.എം. ഹമീദ്,വി.സുധാ ബിന്ദു,എസ്.സീമ,എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി പി.പി.അബ്ബാസ് നന്ദി പറഞ്ഞു.
No comments:
Post a Comment