BRC TIRUR PURATHUR Post TIRUR 676102 tirurbrc@gmail.com MALAPPURAM Dist, PH: 0494-2427890
പ്രതിഭാ കേന്ദ്രം ബ്ലോക്ക് തല ഉദ്ഘാടനം
തിരുർ ബി.ആർ.സിയുടെ കീഴിൽ ആരംഭിക്കുന്ന പ്രതിഭാ കേന്ദ്രങ്ങളുടെയും ടാലൻ്റ് ലാബുകളുടെയും ബ്ലോക്ക് തല ഉദ്ഘാടനം പുറത്തൂർ GWLP സ്ക്കൂളിൽ വെച്ച് തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സി.പി. റംല ഉദ്ഘാടനം ചെയ്തു. പിന്നോക്ക വിഭാഗങ്ങളിൽ പഠന സൗകര്യം കുറഞ്ഞ വിദ്യാർത്ഥികൾക്ക് ഒത്തു കൂടാനും അവർക്ക് പഠനത്തിൽ സഹായം നൽകി മികച്ച വരാക്കി മാറ്റിയെടുക്കാനുമാണ് ഇത്തരം കേന്ദ്രങ്ങൾ അതോടൊപ്പം കുട്ടികൾക്ക് വിവിധ വിഷയത്തിൽ പരിശീലനങ്ങൾ നൽകി മറ്റ് രംഗത്തെ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആഴ്ചയിൽ 10 മണിക്കൂറെങ്കിലും ലഭിക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.ഇതിന് നേതൃത്വം നൽകാൻ ഒരു എഡ്യൂക്കേഷണൽ വളണ്ടിയ റെയും നിയമിക്കുന്നുണ്ട്. ടാലൻ്റ് ലാബിൽ സംഗീതം അഭിനയം എന്നിവയ്ക്കുള്ള വിശദമായ പരിശീലനമാണ് നടത്തുക.തിരുർ ബി.ആർ.സി പരിധിയിൽ 5 പ്രതിഭാ കേന്ദ്രങ്ങളും 2 ടാലൻ്റ് ലാബുകളുമാണ് ആരംഭിക്കുന്നത്.ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ വി. അബ്ദു സിയാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടികൾക്കുള്ള പOന കിറ്റ് വിതരണം പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റഹ്മത്ത് സൗദ നിർവ്വഹിച്ചു.വിദ്യാർത്ഥികൾക്ക് SSk വിതരണം ചെയ്യുന്ന നല്ല വായന എന്ന വായനാ കാർഡുകൾ eബ്ലാക്ക് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.ഉമ്മറും വഴികാട്ടി വർക്ക് ഷീറ്റ് പുറത്തൂർ വിദ്യാഭ്യാസ സ്ഥിരം കമ്മറ്റി അംഗം ശ്രീമതി അനിത കണ്ണത്തും പ്രകാശനം ചെയ്തു. പുറത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രീത പുളിക്കൽ ശ്രീമതി സിന്ധു പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.പ്രതി ഭാ കേന്ദ്രത്തിൻ്റെയും ടാലൻ്റ് ലാബിൻ്റെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണം ബി.ആർ.സി.ട്രെയ്നർ ശ്രീ.വി.വി.മണികണ്ഠൻ നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സലീം മാസ്റ്റർ സ്വാഗതവും ശ്രീമതി ഷീബ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് പാട്ടിൻ്റെ പരിശീലനം ബി.ആർ.സി.സംഗീത അധ്യാപിക ദേവയാനി ടീച്ചർ നടത്തി.സി.ആർ.സി.സി. കോ-ഓഡിനേറ്റർ ശ്രീ. നവീൻ സംസാരിച്ചു.
No comments:
Post a Comment