വേദി ഡയറ്റ് മലപ്പുറം തിയ്യതി 25-09-2019
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി തിരൂർ ബി.ആർ.സി ‘വീട്ടിലൊരു
പച്ചക്കറിത്തോട്ടം’ എന്ന തനത് പരിപാടി സംഘടിപ്പിച്ചു.പരിപാടികളുടെ ഭാഗമായി 8 പച്ചക്കറി ഇനങ്ങളുടെ
തൈ സൌജന്യമായി വിതരണം ചെയ്തു.തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എം
കുഞ്ഞിബാവ പരിപാടി ഉദ്ഘാടനം ചെയ്തു.സൌജന്യമായി തൈ വിതരണം ചെയ്ത ജൈവ കർഷകൻ ശ്രീ.വി
വി സുബ്രഹ്മണ്യനെ ആദരിച്ചു.തിരുന്നാവായ കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീമതി.ഫർസാന ‘പച്ചക്കറി പരിപാലനം
ശാസ്ത്രീയമായ രീതിയിൽ’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.തുടർന്ന് ജൈവ കർഷകൻ ശ്രീ.വി വി സുബ്രഹ്മണ്യൻ
രക്ഷിതാക്കളുമായി അനുഭവം പങ്കുവെച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ
വി.അബ്ദുസിയാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർ ഇ സുശീൽകുമാർ സ്വാഗതവും ട്രെയിനർ
വി വി മണികണ്ഠൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment