Wednesday, September 25, 2019

വീട്ടിലൊരു പച്ചക്കറിത്തോട്ടം

വേദി ഡയറ്റ് മലപ്പുറം തിയ്യതി 25-09-2019

           ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി തിരൂർ ബി.ആർ.സി വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന തനത് പരിപാടി സംഘടിപ്പിച്ചു.പരിപാടികളുടെ ഭാഗമായി 8 പച്ചക്കറി ഇനങ്ങളുടെ തൈ സൌജന്യമായി വിതരണം ചെയ്തു.തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എം കുഞ്ഞിബാവ പരിപാടി ഉദ്ഘാടനം ചെയ്തു.സൌജന്യമായി തൈ വിതരണം ചെയ്ത ജൈവ കർഷകൻ ശ്രീ.വി വി സുബ്രഹ്മണ്യനെ ആദരിച്ചു.തിരുന്നാവായ കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീമതി.ഫർസാന പച്ചക്കറി പരിപാലനം ശാസ്ത്രീയമായ രീതിയിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.തുടർന്ന് ജൈവ കർഷകൻ ശ്രീ.വി വി സുബ്രഹ്മണ്യൻ രക്ഷിതാക്കളുമായി  അനുഭവം പങ്കുവെച്ചു.         ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി.അബ്ദുസിയാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർ ഇ സുശീൽകുമാർ സ്വാഗതവും ട്രെയിനർ വി വി മണികണ്ഠൻ നന്ദിയും പറഞ്ഞു.

















HELLO ENGLISH TEACHERS GATHERING WORKSHOP


HELLO ENGLISH TEACHERS GATHERING WORKSHOP

Venue: DIET Edusat Hall & Lecture Hall Malappuram
Resource Persons:
LP     1.Kamarussaman V (SHMUPS Kuttayi)
          2.Firoz U (GMUPS B P Angadi)
UP     1.Baburaj P G (GMUPS B P Angadi)
          2.Mohammed P P(Trainer BRC Tirur)
Parcipants
Category
To be
Actual
Batches
LP
86
82
2
UP
28
26
1
Total
114
108
3

Inaugural Session.
Welcome:Mohammed P P (Trainer)
Presidede By :Manikandan V V (Trainer)
Inauguration:Abdu Siyad V (BPO)
Vote Of Thanks:Suseel Kumar E (Trainer)
Faculties Visits
1.Dr.Joy T F (Sr.Lecturer DIET Malappuram)
2.Dr.Bindu (Lecturer DIET Malappuram)
Two faculties positively interacted with participants ,as they were experts in English.


Through Module

Session 1 - Review Format: Individually distributed the format and reviewed 4 matters.
Conclusion:The present condition of Hello English activities were very pathetic in majority of schools.
Session 2 - Femiliarising Kaithiri and Reading cards –Sessions gone through as per module.
Conclusion:Use and incorperation of Kaithiri and Reading cards is very usefull and interesting in class room activities.
Session 3 -Femiliarising Teacher Journal - Teacher Journal is not a seperate meterial,it should be incorporated with English Course Book.Reading Cards also to be used simultaneously.
Session 4 - CPTA and English Fest - Hello English activities to be communicated to Parents and Society.For this purpose CPTA and English Fest to be conducted and teachers agreed to conduct.
Result
Decided to continue Teachers gathering in all months.Second gathering will be held at GMUPS BP Angadi on 12-10-2019 second saturday.




Thursday, September 19, 2019

ഉല്ലാസ ഗണിതം

ഒന്നാം ക്ലാസ്സിലെ അധ്യാപകർക്കുള്ള പരിശീലനം

വേദി - ഡയറ്റ് മലപ്പുറം

തിയ്യതി-2019 സെപ്തംബർ 18.19





























Monday, September 16, 2019

ഓണച്ചങ്ങാതി


സമഗ്രശിക്ഷാ മലപ്പുറം തിരൂർ ബ്ലോക്ക് റിസോഴ്സ് സെൻററിൻറെ കീഴിൽ കിടപ്പിലായതും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ചങ്ങാതിക്കൂട്ടം ഓണാഘോഷ പരിപാടി ഓണചങ്ങാതി വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.

ബി.ആർ.സി പരിധിയിലെ  ഗൃഹാധിഷ്ഠിത വിദ്യാർത്ഥിനിയായ ജി.എച്ച്.എസ്.എസ് ബോയ്സിലെ മാളവികാ അരവിന്ദൻറെ വീട്ടിലായിരുന്നു  ഓണച്ചങ്ങാതി പരിപാടിയുടെ തുടക്കം . മാളവികയുടെ വീട്ടിൽ പൂക്കള മൊരുക്കി . മാളവികയ്ക്ക് ഓണക്കോടി സമ്മാനിച്ചു. മാളവികാ അരവിന്ദൻറെ വീട്ടിൽ നടന്ന ചടങ്ങിൽ തിരൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ഗീത പള്ളിയേരി മാളവികയ്ക്ക് ഓണപ്പുടവ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിൻറെ തുടർച്ചയായി തിരൂർ ബി.ആർ.സിയിലും ഓണച്ചങ്ങാതി നടന്നു. ഭിന്നശേഷിക്കാരായ 30 കൂട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി രസകരമായ  ലഘു മത്സരങ്ങൾ നടന്നു. മാലയിടൽ,മ്യൂസിക്കൽ ഗിഫ്റ്റ്,ആനയ്ക്ക് വാലുവരയ്ക്കൽ ലഘുമാജിക്കുകൾ  എന്നിവ സംഘടിപ്പിച്ചു. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കെളും, ചേർന്ന് പൂക്കളമൊരുക്കി ജനപ്രതിനിധികളുമായി ചേർന്ന് ഓണസദ്യ ഉണ്ടുകൊണ്ട് പരിപാടി സമാപിച്ചു.

സമാപന പരിപാടിയിൽ  ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.പി.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക്  പ്രസിഡൻറ്ശ്രീമതി.സി.പി.റംല പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ  ശ്രീമതി. ബിന്ദു, ഡയറ്റ് ഫാക്കല്റ്റി ജെസിടീച്ചർ, ബാബുരാജൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി.  അബ്ദുസിയാദ് സ്വാഗതവും ബി.ആർ.സി.ട്രയിനർ വി.വി. മണികണ്ഠൻ നന്ദിയും പറഞ്ഞു.എല്ലാ ഭിന്നശേഷിക്കാർക്കും, മാവേലിയായ ജി.എം.യു.പി.എസ്  ബി.പി. അങ്ങാടിയിലെ ആദിലിനും ജനപ്രതിനിധികൾ സമ്മാനവും നൽകി.ഓണാഘോഷ പരിപാടികൾക്ക് ട്രയിനർ മുഹമ്മദ് മാസ്റ്റർ,സുശീൽ കുമാർ റിസോഴ്സ് ടീച്ചർ സീമ  ,സ്പെഷ്യലിസ്റ്റ് അധ്യാപിക ദേവയാനി  എന്നിവർ നേതൃത്വം നൽകി.