Tuesday, September 4, 2018

പ്രളയ ദുരിതാശ്വാസ പഠനോപകരണ കിറ്റ് വിതരണം


തിരൂർ ബി.ആർ.സി പരിധിയിലുള്ള വിദ്യാലയങ്ങളിൽ പ്രളയം മൂലം പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള കിറ്റ് വിതരണം 2018 സെപ്തംബർ 1 ശനിയാഴ്ച 11 മണിക്ക് തിരൂർ ഡയറ്റിൽ നടന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വിവിധ അധ്യാപക സംഘടനകളായ KSTA,KPSTA,KSTU,KATF  എന്നിവരുടെയും സഹകരണത്തോടെയാണ് കിറ്റുകൾ സമാഹരിച്ചത്.ചടങ്ങിൽ തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കുഞ്ഞാവ അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ ഹഫ്സത്ത് കിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി.വാർഡ് മെമ്പർ പി.ടി ഷഫീഖ് ,ഡയറ്റ് ഫാക്കൽറ്റി ഡോ.അശോകൻ നൊച്ചാട് , വിവിധ അധ്യാപക സംഘടന് പ്രതിനിധികളായ പ്രദീപ് കുമാർ കെ.പി(KPSTA) ,നവീൻ എസ് (KSTA),അബ്ദുൽ ഗഫൂർ (KSTU),ഖാലിദ് സി (KATF) ,എന്നിവർ ആശംസകൾ അർപ്പിച്ചു.
ബി.ആർ.സി ട്രെയിനർമാരായ അബ്ദുസിയാദ്,സുശീൽ കുമാർ,ഷാജി ജോർജ്ജ്,മുഹമ്മദ് ,കോഡിനേറ്റർ ബുഷ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആർ.പി ബാബുരാജൻ സ്വാഗതവും ബി.ആർ.സി ട്രെയിനർ മണികണ്ഠൻ വി.വി നന്ദിയും പറഞ്ഞു.














No comments:

Post a Comment