BRC TIRUR PURATHUR Post TIRUR 676102 tirurbrc@gmail.com MALAPPURAM Dist, PH: 0494-2427890
Wednesday, September 26, 2018
Saturday, September 22, 2018
അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതി നിർവ്വഹണം
അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതി നിർവ്വഹണം സമാപനം - @ഡയറ്റ് മലപ്പുറം - 22/09/2018
വിദ്യാലയങ്ങളിലെ അക്കാദമിക
നിലവാരമുയർത്താൻ വിവിധ കർമ്മ പദ്ധതികൾ തയ്യാറാക്കിക്കൊണ്ട് വിവിധ വിദ്യാലയങ്ങൾ
തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിൻറെ പദ്ധതി രൂപീകരണത്തിനായി സെപ്തംബർ 17
മുതൽ നാല് ദിവസങ്ങളിലായി നടന്ന് വരുന്ന ശിൽപ്പശാലയുടെ സമാപനം തലക്കാട് പഞ്ചായത്തിൻറെ
പി.ഇ.സി യോഗത്തോട് കൂടി സമാപിച്ചു.തലക്കാട് പഞ്ചായത്തിലെ 10 വിദ്യാലയങ്ങളിലും
പൊന്നാനി , തിരൂർ ബി.ആർ.സികളിലെ ട്രെയിനർമാരുടെയും സി.ആർ.സി.സിമാരുടെയും
നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലായി ആക്ഷൻ പ്ലാൻ തയ്യാറാക്കി . തയ്യാറാക്കിയ
പ്ലാനുകൾ ക്രോഡീകരിച്ച് കൊണ്ട് എൽ പി തലത്തിൽ പൊന്നാനി സി.ആർ.സി.സി ഗഫൂർ ,യു.പി
,എച്ച്.എസ്, എച്ച്.എസ്.എസ് തലങ്ങളിലെ പ്ലാനുകൾ തിരൂർ ബി.ആർ.സി ട്രെയിനർ
അബ്ദുസിയാദ് എന്നിവർ അവതരിപ്പിച്ചു.നിർവ്വഹണ കലണ്ടറിൻറെ അവതരണത്തെ തുടർന്ന്
വിശദമായ ചർച്ചകൾ നടന്നു.പ്രധാനാധ്യാപകർ അവരുടെ ആക്ഷൻ പ്ലാനുകളെ കുറിച്ച് ചർച്ചകൾ
നടത്തി.തുടർ പ്രക്രിയയായി സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും നിർവ്വഹണ കലണ്ടർ
പൂർത്തിയാക്കും. പി.ഇ.സി ഉദ്ഘാടനം തലക്കാട് വൈസ് പ്രസിഡൻറ് ശ്രീമതി പുഷ്പ നിർവ്വഹിച്ചു.തിരൂർ ബി.പി.ഒ ആർ
പി ബാബുരാജൻ സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഹംസ
അദ്ധ്യക്ഷത വഹിച്ചു.പദ്ധതി വിശദീകരണം ബി.ആർ.സി ട്രെയിനർ വി വി മണികണ്ഠൻ
അവതരിപ്പിച്ചു.പൊന്നാനി ബി.ആർ.സി ട്രെയിനർ സലാം പി പി നന്ദി പറഞ്ഞു.
Tuesday, September 18, 2018
Tuesday, September 4, 2018
പ്രളയ ദുരിതാശ്വാസ പഠനോപകരണ കിറ്റ് വിതരണം
Subscribe to:
Posts (Atom)