Saturday, January 22, 2022

വെറ്റിലകൾ കൊണ്ടും ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാമെന്ന് തെളിയിച്ച് പൊറൂർ എ എൽ പി എസ്.




 വെറ്റിലകൾ കൊണ്ടും ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാമെന്ന് തെളിയിച്ച് പൊറൂർ എ എൽ പി എസ്.സ്കൂൾ നഴ്സറിയിൽ കുട്ടികൾ സ്വന്തമായി ഉൽപാദിപ്പിച്ച  വെറ്റില തൈകൾ വിതരണം ചെയ്ത്  "പുനർജനി " ജൈവവൈവിധ്യ സംരക്ഷണ പദ്ധതിക്ക്‌ തുടക്കം കുറിച്ച് പൊറൂർ വി. എം. എച്ച്. എം.എ. എൽ . പി സ്കൂൾ മാതൃകയായി .പദ്ധതി ഉദ്ഘാടനം ബഹു. മലയാളം സർവ്വകലാശാ വൈസ് ചാൻസലർ ശ്രീ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.ബഹു. പി. ടി. എ പ്രസിഡന്റ്‌ സമദ്  കെ വി ടി അധ്യക്ഷത വഹിച്ചു.തിരൂർ ജില്ലാ വിദ്യാഭാസ ഓഫീസർ ശ്രീ. രമേശ്‌ കുമാർ കെ. പി ചടങ്ങിൽ മുഖ്യാതിഥിയായി.ജൈവ വൈവിദ്ധ്യ സംരക്ഷണത്തെ കുറിച്ച് മലപ്പുറം ജില്ലാ ജൈവവൈവിധ്യ കോർഡിനേറ്റർ ശ്രീ. ഹൈദ്രസ്സ് കുട്ടി ക്ലാസ്സെടുത്തു. തുടർന്ന് സ്കൂളിലെ ജൈവവൈവിധ്യ ലൈബ്രറി ഉദ്‌ഘാടവും നിർവ്വഹിച്ചു.തിരൂർ ഉപജില്ലാ ഓഫീസർ ഇൻചാർജ് ശ്രീ. സൈനുദ്ധീൻ. വി "പുനർജനി " ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു.തുടർന്ന്  വെറ്റില കൊണ്ടുണ്ടാക്കിയ ബിരിയാണി, പായസം, കേക്ക് തുടങ്ങി 50 ഓളം ഭക്ഷ്യവിഭവ പ്രദർശനവും നടന്നു .ചടങ്ങിനത്തിയവർക്ക് വെറ്റില പാനീയം വിതരണം ചെയ്തതും  കൗതുകമായി.മുഴുവൻ കുട്ടികളുടെയും വീടുകളിലെ മരങ്ങളുടെ ലിസ്റ്റ് അടങ്ങുന്ന ജൈവവൈവിധ്യ രജിസ്റ്റർ സ്കൂൾ തയ്യാറാക്കിയിട്ടുണ്ട്. തൊട്ടടുത്തെ വാർഡുകളിലെയും മരങ്ങളുടെ കണക്കെടുപ്പിന് ശേഷം അവിടങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന മരങ്ങളുടെ തൈകൾ സ്കൂളിലെ ജൈവവൈവിധ്യ നഴ്സറിയിൽ ഉത്പാദിപ്പിച്ച് നൽകുക എന്നതും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനാണ്  തീരുമാനം.കേരളത്തിൽ ആദ്യമായി ഈ  പ്രൈമറി വിദ്യാലത്തിൽ ജൈവവൈവിധ്യ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പുനർജനി പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീമതി. വിപിന രവി, PTA വൈസ് പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ്‌ അഷ്‌റഫ്‌, MTA പ്രസിഡന്റ്‌ ശ്രീമതി. ആഫിയ, മുൻ PTA പ്രസിഡന്റ്‌ ശ്രീ. നൗഫൽ കെ. എം എന്നിവർ ആശംസകൾ അർപ്പിച്ചു.കോർഡിനേറ്റർ ശ്രീമതി. സോഫിയ ടീച്ചർ പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപിക ശ്രീമതി. വി. ഹർഷ ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീമതി. ജൗഹറ ടീച്ചർ നന്ദിയും പറഞ്ഞു.മറ്റു അധ്യാപകരും, രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.